Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heats Up Amid

Alappuzha

കൊ​ടും​ചൂ​ടി​നൊ​പ്പം പ്ര​ച​ാര​ണ​ച്ചൂടും: വോ​ട്ടി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നെ​ട്ടോ​ട്ട​ത്തി​ല്‍

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം ആ​വേ​ശ​ത്തി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങി. വൈ​കി​യെ​ത്തി​യെ​ങ്കി​ലും അ​തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ മ​റി​ക​ട​ന്നാ​ണ് എ​ന്‍​ഡി​എ പ്ര​ച​ാര​ണം. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ക​ളം ക​ള​ര്‍​ഫു​ള്ളാ​ക്കാ​ന്‍ മൂ​ന്നു​മു​ന്ന​ണി​ക്കു​മാ​യി കൂ​ടു​ത​ല്‍ നേ​താ​ക്ക​ളും എ​ത്തു​ന്നു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഇന്നലെ വെ​ട്ട​യ്ക്ക​ല്‍, അ​ര്‍​ത്തു​ങ്ക​ല്‍, മു​ഹ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ല്‍​ക​ണ്ടും പ്ര​ചാ​ര​ണം ന​ട​ത്തി.

ഇന്നലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​സാ​ദ് ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വോ​ട്ടു​തേ​ടി​യ​ത്. ത​ണ്ണീ​ര്‍​മു​ക്കം, കൊ​ക്കോ​ത​മം​ഗ​ലം, മ​രു​ത്തോ​ര്‍​വ​ട്ടം, ക​ണ്ണ​ങ്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൊ​ഴി​ലു​റ​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വി​വി​ധ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ടു​തേ​ടി.


എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി. അ​ന​ന്ത​രാ​ജ് രാ​വി​ലെ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യശേ​ഷം വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍, തൈ​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടു​തേ​ടി.

Latest News

Corehub Up